SignIn
Kerala Kaumudi Online
Saturday, 14 February 2026 8.24 PM IST

തലസ്ഥാനത്ത് വസ്‌തു തട്ടിപ്പ് വ്യാപകം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: തലസ്ഥാനത്ത് കരമൊടുക്കാതെ വർഷങ്ങളായി അനാഥമായി കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ഭൂമി തട്ടിപ്പ് സംഘങ്ങൾക്ക് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു എന്നതിന്റെ തെളിവാണ് ശാസ്തമംഗലം സബ് രജിസ്ട്രാർ കെ.എസ്.ലക്ഷ്മിയുടെ അറസ്റ്റോടെ പുറത്തുവന്നത്. ഈ ഇടപാടിൽ ഓഫീസിലെ ആർക്കൊക്കെ പങ്കാളിത്തമുണ്ടെന്നാണ് ലക്ഷ്മിയിൽ നിന്ന് ഇനി അറിയേണ്ടത്.

നഗരത്തിലെ ഭൂമി തട്ടിപ്പിന് പിന്നിൽ വലിയ മാഫിയ ഗ്രൂപ്പാണ് പ്രവർത്തിക്കുന്നതെന്നത് നേരത്തെയുള്ള ആക്ഷേപമാണ്. വർഷങ്ങളായി കരമൊടുക്കാത്ത ഭൂമിയെക്കുറിച്ച് വില്ലേജ് ഓഫീസുകളിൽ അറിയാനാകും. പല ധനികരും പലയിടങ്ങളിലായി മുമ്പ് വാങ്ങിയിട്ട ഭൂമി,അവരുടെ കാലശേഷം പിൻതലമുറ അറിയാതെ പോകുകയും അനാഥമായി കിടക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ഭൂമി കണ്ടെത്തി തട്ടിപ്പ് നടത്തുന്നതാണ് ഈ സംഘം ചെയ്യുന്നത്.

വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന 'അനാഥ വസ്തുവിന്റെ' വിവരം അനുസരിച്ച് 'വില്പനയ്ക്ക് ' എന്ന ബോർഡ് സ്ഥാപിച്ച് ആവശ്യക്കാരനെ കണ്ടെത്തുകയും വില നിശ്ചയിച്ച് കരാർ ഉറപ്പിച്ച് ഡ്യൂപ്പിക്കേറ്റ് വസ്‌തു ഉടമയുമായി സബ് രജിസ്ട്രാർ ഓഫീസിലെത്തി ഇടപാട് നടത്തുകയുമാണ് രീതി. പിടിക്കപ്പെട്ടില്ലെങ്കിൽ ഇടനിലക്കാരായ മുഴുവൻ പേർക്കും ഒറ്റ ഇടപാടിലൂടെ ലക്ഷങ്ങൾ മുതൽ കോടികൾ വരെ പ്രതിഫലമായി കിട്ടും.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.