
മുംബയ്: രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) മേയറായി ഋതു താവ്‌ഡെയും
ഡെപ്യൂട്ടി മേയറായി ശിവസേനയുടെ സഞ്ജയ് ഘാഡിയും അധികാരമേറ്റു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ
എതിരില്ലാതെ ഋതു തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. 44 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മുംബയ് കോർപ്പറേഷനിൽ ബി.ജെ.പി മേയർസ്ഥാനം ഉറപ്പിച്ചത്. മുംബയുടെ 78-ാം മേയറും ബി.ജെ.പിയിൽ നിന്നുള്ള രണ്ടാമത്തെ മേയറുമാണ്. 25 വർഷമായി ശിവസേന വാണിരുന്ന കോർപ്പറേഷൻ ഇതോടെ ബി.ജെ.പിയുടെ കൈവശമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
