SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

എസ്.സി.എം.എസ് വിദേശ പങ്കാളിത്തം

Increase Font Size Decrease Font Size Print Page
scms
ബക്കിംഗ് ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റി പ്രതിനിധികൾ എസ്. സി.എം.എസ് ഭാരവാഹികളുമായി ചർച്ച നടത്തുന്നു

കളമശേരി: യു.കെയിലെ ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയുമായി എസ്.സി.എം.എസ് കൊച്ചി കൈകോർക്കുന്നു. കൊച്ചിയിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ എഡ്യൂക്കേഷൻ ഫോറം 2026 എന്ന പരിപാടിയിലൂടെയാണ് എസ്.സി.എം.എസ് വിദേശ പങ്കാളികളുമായി കൈകോർക്കുന്നത്. ബക്കിംഗ് ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റി പ്രതിനിധികളുമായി എസ്.സി.എം.എസ് ഭാരവാഹികൾ ചർച്ച നടത്തി. പങ്കാളിത്ത സഹകരണവും പര്യവേഷണ രംഗത്തെ കരുത്ത് വർദ്ധിപ്പിക്കലുമാണ് ലക്ഷ്യമിടുന്നത്. സംയുക്തമായി നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്നും ദക്ഷിണേഷ്യയിലെ പങ്കാളിത്തങ്ങളും ഇടപഴകൽ പ്രവർത്തനങ്ങളും സുഗമമാക്കുന്നതിന് ബി.എൻ.യുവിന്റെ പ്രാദേശിക പങ്കാളിയായി എഡ്‌സ്കിൽ പ്രവർത്തിക്കുമെന്നും എസ്.സി.എം.എസ് കൊച്ചിൻ എം.ഡിയും എക്സിക്യുട്ടീവ് ട്രസ്റ്റിയുമായ പ്രമോദ് പി. തേവന്നൂർ അറിയിച്ചു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY