SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

വിവിധ പദ്ധതികളുടെ ഉദ്ഘാടനം 16 ന്...... വികസനക്കുതിപ്പിൽ മെഡിക്കൽകോളേജ്

Increase Font Size Decrease Font Size Print Page
medic

കോട്ടയം : ആധുനികരീതിയിൽ നിർമ്മാണം പൂർത്തിയാക്കിയ സർജിക്കൽ ബ്ലോക്ക് ഉൾപ്പെടെ കോട്ടയം മെഡിക്കൽ കോളേജിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നത് 283 കോടി രൂപയുടെ വികസന പദ്ധതികൾ. ഹൃദയമാറ്റ ശസ്ത്ക്രിയയും ശ്വാശകോശമാറ്റ ശസ്ത്രക്രിയും ഉൾപ്പെടെ നടത്തി ചരിത്രമെഴുതിയ മെഡിക്കൽ കോളേജിൽ ആധുനിക പദ്ധതികൾ രോഗികൾക്ക് കൂടുതൽ സഹായമാകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും , പുതിയ പദ്ധതിയുടെ ശിലാസ്ഥാപനവും 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്ന് മന്ത്രി വി.എൻ.വാസവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നിന് മെഡിക്കൽ കോളജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ സ്വാഗതം പറയും. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കളക്ടർ ചേതൻകുമാർ മീണ തുടങ്ങിയവർ സംസാരിക്കും. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അത്യാധുനിക സൗകര്യങ്ങൾ
സ്‌കിൻ ബാങ്ക് : 64.57 ലക്ഷം

 ക്രഷ് : 60 ലക്ഷം

ലാക്ടേഷൻ മാനേജ്‌മെന്റ് സെന്റർ : 64.2 ലക്ഷം

 കാർഡിയാക് റീഹാബലിറ്റേഷൻ യൂണിറ്റ്

 എക്കോ മെഷീൻ

സി.ആം മെഷീൻ

വെന്റിലേറ്റുകൾ

14 ഓപ്പറേഷൻ തിയേറ്ററുകൾ

കിഫ്ബി പദ്ധതിയിലൂടെ 257 കോടി രൂപ ചെലവിട്ട് 33642 ചതുരശ്ര മീറ്ററിലാണ് സർജിക്കൽ ബ്ലോക്ക് സജ്ജമാക്കിയിട്ടുള്ളത്. 526 കിടക്കകൾ, 44 ഐ.സി.യു കിടക്കകൾ, 14 ഓപ്പറേഷൻ തിയറ്ററുകൾ എന്നിവ പുതിയ ബ്ലോക്കിലുണ്ട്. 7.88 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച കാത്ത് ലാബ്, ആറുകോടി രൂപ ചെലവിടുന്ന പാരാമെഡിക്കൽ ഹോസ്റ്റലിന്റെ പൂർത്തിയാക്കിയ ഒന്നാംഘട്ടം, 4.28 കോടി ചെലവിട്ട് ക്യാൻസർ ബ്ലോക്കിൽ സ്ഥാപിച്ച 32 സ്ലൈസ് സി.ടി സ്‌കാനിംഗ് സംവിധാനം, 1.25 കോടി ചെലവിട്ട് നവീകരിച്ച പ്രധാന കവാടം, 1.20 കോടി രൂപ ചെലവഴിച്ച് ഗൈനക്കോജളി വിഭാഗത്തിൽ ഒരുക്കിയ മാതൃ നവജാത ശിശുപരിചരണ യൂണിറ്റ് എന്നിവയാണ് പ്രധാനപദ്ധതികൾ.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY