
തൃപ്പൂണിത്തുറ: പീപ്പിൾസ് അർബൻ കോപ്പറേറ്റീവ് ബാങ്കിന് കഴിഞ്ഞ സാമ്പത്തിക വർഷത്തെ മികച്ച വാർഷിക റിപ്പോർട്ടിനുള്ള അവാർഡ് ലഭിച്ചു. റിസർവ് ബാങ്ക് നിർദ്ദേശിച്ച വെളിപ്പെടുത്തൽ നിബന്ധനകൾ പാലിച്ച് വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനാണ് അംഗീകാരം. കഴിഞ്ഞ ദിവസം ആലപ്പുഴ റമദ ഹോട്ടലിൽ കേരള കോ-ഓപ്പറേറ്റീവ് ചീഫ് എക്സിക്യുട്ടീവ് ഓഫീസേഴ്സ് ഫോറം സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ പുരസ്കാരം കൈമാറി.
റിസർവ് ബാങ്ക് ജനറൽ മാനേജർ വി.എസ്. പ്രജീഷിൽ നിന്ന് പീപ്പിൾസ് അർബൻ കോപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി.സി. ഷിബു, സി.ഇ.ഒ കെ. ജയപ്രസാദ്, ഭരണസമിതി അംഗങ്ങളായ അഡ്വക്കേറ്റ് വി.സി രാജേഷ്, എസ്. ഗോകുൽദാസ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. കേരളത്തിലെ അർബൻ ബാങ്ക് ചെയർമാൻമാർ, ഭരണസമിതി അംഗങ്ങൾ, ജനറൽ മാനേജർമാർ, സി.ഇ.ഒമാർ, മാനേജിംഗ് ഡയറക്ടർമാർ എന്നിവർക്കായാണ് സെമിനാർ സംഘടിപ്പിച്ചത്.
അർബൻ ബാങ്ക് നോഡൽ ഓഫീസറും ആർ.ബി.ഐ സെൻട്രൽ ഓഫീസിലെ ചീഫ് ജനറൽ മാനേജരുമായ സെന്റ ജോയ് സെമിനാർ ഉദ്ഘാടനം ചെയ്തു. പൂനെ കോളേജ് ഒഫ് അഗ്രികൾച്ചറൽ ബാങ്കിംഗ് (സി.എ.ബി.) ഡി.ജി.എം മാല ഷിർ സി. ലാൽ ക്ലാസുകൾ നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |