കോഴിക്കോട്: 'കൊയിലാണ്ടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിങ്ങൾ പിന്തുണയ്ക്കുന്നയാളുടെ ഫോട്ടോയിൽ അമർത്തുക'. സമാന രീതിയിൽ കോഴിക്കോട് ജില്ലയിലെ പ്രധാന മണ്ഡലങ്ങളിലെല്ലാം മൂന്ന് കോൺഗ്രസ് നേതാക്കളുടെ പേരും പടവും വെച്ച് സ്ഥാനാർത്ഥി നിർണയത്തിനായി ഓൺലൈൻ സർവേ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. തങ്ങൾക്ക് ഇഷ്ടപ്പെട്ട നേതാക്കൻമാരെ പിന്തുണച്ചു കൊണ്ട് അനുഭാവികളും പ്രവർത്തകരും പരസ്യമായി രംഗത്തിറങ്ങുക കൂടി ചെയ്തതോടെ സർവേയ്ക്ക് പാർട്ടി ബന്ധമില്ലെന്ന് പറഞ്ഞ് ഡി.സി.സി നേതൃത്വവും രംഗത്തെത്തി കഴിഞ്ഞു. സർവേയ്ക്ക് പിന്നിൽ സി.പി.എം ഗൂഢാലോചനയാണെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. സി.പി.എം സഹയാത്രികർ നടത്തുന്ന കൊയിലാണ്ടി കേന്ദ്രീകരിച്ചുള്ള ഓൺലൈൻ ചാനൽ ഉൾപ്പെടെ ചില ഓൺലൈൻ മാദ്ധ്യമങ്ങളാണ് ഇതിന് പിന്നിലെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ ആരോപണം സി.പി.എം നേതൃത്വം നിഷേധിച്ചു. ഡി.സി.സി പ്രസിഡന്റിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |