SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

പ്രതികരണം അവാർഡ് ദാനം

Increase Font Size Decrease Font Size Print Page

കൊല്ലം: പ്രതികരണം മാസികയുടെ മുപ്പതാം വാർഷികവും പ്രതികരണം അവാർഡ് ദാനവും കൊല്ലം പ്രസ് ക്ലബ്ബിൽ നാളെ ഉച്ചയ്ക്ക് 2.30ന് മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യും. മികച്ച പൊതുപ്രവർത്തകനുള്ള പ്രതികരണം അവാർഡ് നജീബ് മണ്ണേലിന് മേയർ സമ്മാനിക്കും.

കലാസാംസ്കാരിക വേദി പ്രസിഡന്റ് കോയിവിള രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ആറ്റൂർ ശരത് ചന്ദ്രൻ, കൊല്ലം ശേഖർ, മുഖത്തല ശിവജി, ശ്രീദേവി വള്ളിക്കീഴ്, മങ്ങാട് ഉപേന്ദ്രൻ എന്നിവരെ ആദരിക്കും. അഡ്വ. എ. ഷാനവാസ് ഖാൻ, അഡ്വ. ബിന്ദുകൃഷ്ണ, നെടുങ്ങോലം രഘു, അഡ്വ. ഇ യൂസുഫ് കുഞ്ഞ് എന്നിവർ സംസാരിക്കും. 2.30ന് നടക്കുന്ന കവിയരങ്ങ് മണി. കെ ചെന്താപ്പൂര് ഉദ്ഘാടനം ചെയ്യും. എസ്. അരുണഗിരി അദ്ധ്യക്ഷത വഹിക്കും.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY