
തൃശൂർ: കേരളത്തിലെ മികച്ച കാർഡിയോളജി ആശുപത്രിയും എമർജൻസി ആൻഡ് ക്രിട്ടിക്കൽ കെയർ ആശുപത്രിയുമായി ജൂബിലി മിഷൻ മെഡിക്കൽ കോളേജിന തിരഞ്ഞെടുത്തു. ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, സി.ഇ.ഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, എമർജൻസി വിഭാഗം മേധാവി ഡോ. ബാബു ഉറുമീസ് പാലാട്ടി, കാർഡിയോളജി വിഭാഗം മേധാവി ഡോ. പ്രസന്ന കുമാർ എന്നിവർ ചേർന്ന് എ.എച്ച്.പി.ഐ ഡയറക്ടർ ജനറൽ ഡോ. ഗിരിധർ ഗ്യാനിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും സംഘബോധത്തിന്റെയും സഹകരണത്തിന്റെയും ഫലമാണ് നേട്ടമെന്ന് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
