
പേരിശേരി: ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ 17, 18 തീയതികളിൽ ദ്വിദിന ടെക്നിക്കൽ ഫെസ്റ്റ്/എക്സിബിഷൻ സംഘടിപ്പിക്കുന്നു. ഐ.എസ്.ആർ.ഒ, കെ.എസ്.ഇ.ബി, കേരള ഫയർ ഫോഴ്സ്, നാഷണൽ കേഡറ്റ് കോർ, ഇന്ത്യ പോസ്റ്റ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ എക്സിബിഷനോടൊപ്പം വിവിധ കോളേജുകളിലെ വിദ്യാർത്ഥികളുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. 17ന് രാവിലെ 9.30ന് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സുധാമണി സമ്മേളനം ഉദ്ഘാടനം ചെയ്യും. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രതി അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6ന് കുറ്റൂർ ഭൈരവി പടയണി സംഘത്തിന്റെ പടയണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
