
അടൂർ: കെ.എസ്.യു അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ഷുഹൈബ് -കൃപേഷ് - ശരത്ത് ലാൽ എന്നിവരുടെ സ്മരണാർത്ഥം രക്തസാക്ഷിത്വ സ്മൃതി സംഗമം സംഘടിപ്പിച്ചു. അനുസ്മരണയോഗം കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.തൗഫീഖ് രാജൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിനിൽ ബിനു അദ്ധ്യക്ഷനായി. കെ.എസ്.യു ജില്ലാ ഭാരവാഹികളായ അനന്തഗോപൻ തോപ്പിൽ, നുബിൻ ബിനു, അശ്വന്ത് സന്തോഷ്, വൈഷ്ണ രാജീവ്, ജെനിൻ പെരിങ്ങനാട്, ജോഷ്വാ.ജെ.മാത്യു, എബിൻ, എമിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
