
മല്ലപ്പള്ളി: എഴുമറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 116ാമത് വാർഷികാഘോഷവും യാത്രഅയപ്പ് സമ്മേളനവും ക്രിയേറ്റീവ് ഫെസ്റ്റും നടത്തി. എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ പൈക്കര അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി.മുരളി മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് വി.എസ്.കവിത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുഗതകുമാരി, പഞ്ചായത്ത് അംഗം കൃഷ്ണകുമാർ, എസ്.രവീന്ദ്രൻ, പ്രവീൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
