കോഴിക്കോട്: സംസ്ഥാന എൻ.എസ്.എസ് സെല്ലിന്റെയും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്ക് അഡോൾസെന്റ് എഡ്യുക്കേഷൻ ട്രെയിനിംഗ് സംഘടിപ്പിച്ചു. മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ.ഡി. ദേവിപ്രിയ ആദ്ധ്യക്ഷയായി. എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ വൈ.എം ഉപ്പിൻ മുഖ്യാതിഥിയായി. ഡോ.ഷാജിത , ഡോ വി.വിജയകുമാർ ,ഡോ ഡിൽമോൻ ടി.എൽ, പ്രിൻസ് എം ജോർജ് ബ്രഹ്മനായകൻ മഹാദേവൻ, സജിത്ത്, ഡോ സംഗീത കൈമൾ, ഡോ അർച്ചന , സാദിക്ക്, രശ്മി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |