
കൊച്ചി: ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ക്രൈസ്തവ സംഘടനാ നേതാക്കളുമായി ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കണമെന്ന് കേരള റീജണൽ ലാറ്റിൻ കാത്തിക് കൗൺസിൽ ആവശ്യപ്പെട്ടു. സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് മൂന്നുവർഷം പിന്നിട്ടു. 502 ശുപാർശകളിൽ 202 എണ്ണം നടപ്പാക്കിയതായി ന്യൂനപക്ഷ മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഏതെല്ലാമെന്ന് മന്ത്രി വ്യക്തമാക്കണം. സമ്മേളനത്തിൽ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ, കെ.എൽ.സി.എ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെ.സി.വൈ.എം ലാറ്റിൻ പ്രസിഡന്റ് പോൾ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |