SignIn
Kerala Kaumudi Online
Sunday, 15 February 2026 7.54 PM IST

14കാരിക്ക് ക്രൂരപീഡനം , പിതാവുൾപ്പടെ 3 പേർ അറസ്റ്റി​ൽ

Increase Font Size Decrease Font Size Print Page
f

അമ്പലപ്പുഴ: പതിനാല് വയസുകാരിയെ നാലു വർഷത്തോളം ക്രൂര പീഡനത്തി​ന് ഇരയാക്കി​യ പിതാവടക്കം മൂന്ന് പേരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.

.2022 ജനുവരി മുതൽ 2026 ജനുവരി വരെ നടന്ന പീഡനത്തെപ്പറ്റി​ പെൺകുട്ടി സുഹൃത്തിന്റെ മാതാവിനോട് തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത് കൗൺസിലർ കൂടിയായ സുഹൃത്തിന്റെ മാതാവ് വിവരം പൊലീസിൽ അറിയിച്ചു. തുടർന്നാണ് പി​താവ്, പി​തൃ സഹോദരീ ഭർത്താവ്, പി​താവി​ന്റെ സഹോദരി​യുടെ മകൻ എന്നി​വരെ അറസ്റ്റ് ചെയ്തത്. പി​താവി​ന്റെ ഒരു ബന്ധു കൂടി​ കേസി​ൽ ഉൾപ്പെട്ടി​ട്ടുണ്ട്. പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ഇയാൾ പെൺ​കുട്ടി​യെ പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത സെന്ററിന്റെ സംരക്ഷണത്തി​ലേക്ക് മാറ്റി.

പെൺകുട്ടിയ്ക്ക് എട്ടു വയസുള്ളപ്പോൾ അമ്മയുടെ സഹോദരൻ പീഡി​പ്പി​ച്ചി​രുന്നു. ഈ സംഭവത്തി​ൽ ആലപ്പുഴ സൗത്ത് പൊലീസി​ന്റെ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി പിന്നീട് ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിക്കുകയും പിന്നീട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തി​ലേക്ക് മാറ്റുകയും ചെയ്തി​രുന്നു. മാതാവ് പിന്നീട് ഇവരെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോയി​. 10 വയസു വരെ കുട്ടി സി.ഡബ്ല്യു.സിയിലാണ് കഴിഞ്ഞത്. 2022 ൽ ഇവിടെ നിന്നും പിതാവ് മകളെ സഹോദരിയുടെ വീട്ടിലേക്ക് കൂട്ടി​ക്കൊണ്ടു പോയി. ഇവിടെ വച്ചാണ് വർഷങ്ങൾ നീണ്ട ലൈംഗിക പീഡനത്തി​ന് പിതാവ് മകളെ ഇരയാക്കിയത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.