
തലശേരി: തിരുവങ്ങാട് ഇല്ലത്ത് താഴയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ഇല്ലത്ത് താഴ പ്രിയ ഡയറിക്ക് സമീപം പി.എം. രാജേഷ് കുമാറിന്റെ ഗോകുലം വീട്ടിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. 500ന്റെ 4 സൗദി റിയാലാണ് നഷ്ടപ്പെട്ടത്. ഇന്ത്യൻ പണം 46000 രൂപ വരും. വീട് പൂട്ടി രാജേഷ് കുമാറും കുടുംബവും ഒമ്പതിന് തറവാട് വീട്ടിൽ പോയതായിരുന്നു. പന്ത്രണ്ടിന് തിരിച്ചെത്തിയപ്പോഴാണ് കള്ളൻ കയറിയതായി കണ്ടെത്തിയത്. മുൻവശത്തെ വാതിലിന്റെ ഓടാമ്പലും പൂട്ടും തകർത്ത് അകത്ത് കയറി മുറിയിലെ അലമാര തുറന്നാണ് റിയാൽ മോഷ്ടിച്ചത്. പരാതിയെ തുടർന്ന് തലശ്ശേരി പ1ലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |