SignIn
Kerala Kaumudi Online
Sunday, 15 March 2026 1.40 PM IST

വ്ളോഗർ ചിന്നു പാപ്പുവിന്റെ മരണം; പിന്നാലെ ആൺ സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Increase Font Size Decrease Font Size Print Page
santhosh-chinnu

കാസർകോട്: വ്ളോഗർ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആൺ സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ. കാസർകോട് മന്നിപ്പാടി സ്വദേശി സന്തോഷ് (29) ആണ് മരിച്ചത്. രേഷ്മയും സന്തോഷും ഒന്നിച്ചാണ് താമസിച്ചിരുന്നത്. യുവതിയുടെ മരണത്തിൽ സന്തോഷ് മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു ഇയാൾ ജീവനാെടുക്കാൻ ശ്രമിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ചിന്നു പാപ്പു എന്ന് വിളിക്കുന്ന വ്ളോഗർ ചിന്നുവും സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചത്.

അതിനു ശേഷം രേഷ്മയ്‌‌ക്കൊപ്പം താമസിച്ചിരുന്ന സന്തോഷിനെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്തശേഷം പൊലീസ് യുവാവിനെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ആത്മഹത്യ പ്രേരണാകുറ്റമൊന്നും നിലനിൽക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിട്ടയച്ചത്. ഉളിയത്തടുക്കയിലെ വാടക വീട്ടിലാണ് രേഷ്മയും സന്തോഷും ഒരുമിച്ച് താമസിച്ചിരുന്നത്. നേരത്തെ രേഷ്മ വിവാഹിതയായിരുന്നു. ഇതിൽ ഒരു കുട്ടിയുമുണ്ട്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയതിനു പിന്നാലെയാണ് സന്തോഷുമായി ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.

രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇവ‌‌ർ തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരുമിച്ചു താമസിക്കുമ്പോൾ സാധാരണ ഉണ്ടാകാവുന്ന പ്രശ്നങ്ങളായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സന്തോഷിന്റെയും രേഷ്മയുടെയും ഫോണുകൾ വിദഗ്‌ധ പരിശോധനയ്ക്കായി ഫോറൻസിക്ക് വിഭാഗത്തിലേക്ക് പൊലീസ് അയച്ചിട്ടുണ്ട്. പോസ്റ്റ്‌‌മോ‌ർ‌ട്ടം നടപടികൾ പൂ‌ർത്തിയായ ശേഷം സന്തോഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

TAGS: CASE DIARY, FOUND DEAD, CHINNU PAPPU, RESHMA, KASARKOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.