SignIn
Kerala Kaumudi Online
Thursday, 19 February 2026 12.12 AM IST

വർഗീയതക്കെതിരെ തൊഴിൽശക്തി പരിപാടി

Increase Font Size Decrease Font Size Print Page
sivankuty

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ മതേതരത്വം ഉറപ്പാക്കുന്ന ജനവിധിയിലൂടെ മാത്രമേ മൂല്യങ്ങൾ കാക്കാനാകൂ എന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കോട്ടയത്ത് പി.കൃഷ്ണപിള്ള ഹാളിൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വർഗീയതക്കെതിരെ തൊഴിൽശക്തി എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് റെജിസഖറിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.കെ.അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ഗണേശൻ, ജില്ലാ വൈസ് പ്രസിഡന്റ് സി.ജെ. ജോസഫ്, ദേശീയ ജനറൽ കൗൺസിൽ അംഗം ടി.എസ്.രജ്ഞ എന്നിവർ സംസാംരിച്ചു. ദേശീയ ജനറൽ കൗൺസിൽ അംഗങ്ങളായ വി.കെ.സുരേഷ് സ്വാഗതവും, കെ.ബി. രമ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY