SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

ചിത്രരചന പ്രദർശനം 

Increase Font Size Decrease Font Size Print Page
chitrarechana

കോട്ടയം : ചിത്രകാരൻ മോപ്പസാങ് വാലത്തിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വർണ്ണസ്മൃതി എന്നപേരിൽ ജലച്ഛായ ചിത്രരചന പ്രദർശനം ആരംഭിച്ചു. കോട്ടയം ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 വരെ കോട്ടയം ലളിതകലാ അക്കാഡമിയുടെ ഡി.സി കിഴക്കേമുറി ഇടം ആർട്ട് ഗ്യാലറിയിലാണ് പ്രദർശനം. ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. ടി.ആർ ഉദയകുമാർ, ജെയിംസ് ചിറ്റിലപ്പള്ളി, പ്രസന്നൻ ആനിക്കാട്, സുരേഷ്‌കുമാർ, ആർട്ടിസ്റ്റ് ശുഭ എസ്.നാഥ്, മിനി മോപ്പാസാങ്, വാൻഗോഗ് മോപ്പസാങ്, സോക്രട്ടീസ് വാലത്തു തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY