മേപ്പയ്യൂർ: വനിത സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ ദ്വിദിന ശിൽപശാല നടന്നു. മരുതേരിപറമ്പിൽ വനിത സാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിനു നീലേരി അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടർ ബിന്ദു ചെറുകുളത്തൂർ, ജാനമ്മ കുഞ്ഞുണ്ണി , കെ.രാജീവൻ, സുരേഷ് കൽപത്തൂർ, പി.പ്രസന്ന, പ്രേമൻ തറവട്ടത്ത് എന്നിവർ പ്രസംഗിച്ചു. ലിജി അമ്പാളി സ്വാഗതവും എൻ .പി.ശോഭ നന്ദിയും പറഞ്ഞു. ഡെയ്സി മഠത്തിശ്ശേരി, കെ.ടി കുഞ്ഞിക്കണ്ണൻ, ഡോ. മിനി പ്രസാദ് എന്നിവർ ക്ലാസെടുത്തു. ആസ്യകൃഷ്ണകുമാർ, ഷൈറ പി.മാധവം, ഉമ കായക്കൊടി, പ്രേമവല്ലി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി മീറോട് മലയിലേക്ക് ട്രക്കിംഗ്, തെരുവുനാടക പരിശീലനം, അകലാപ്പുഴയിലെ ബോട്ടിംഗ്, ക്യാമ്പ് ഫയർ എന്നിവ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
