SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.48 PM IST

'സാംസ്കാരിക മുന്നേറ്റം അനിവാര്യം'

Increase Font Size Decrease Font Size Print Page
niji-

തൃശൂർ: ലഹരിക്കെതിരെ സാംസ്കാരിക മുന്നേറ്റം അനിവാര്യമാണെന്ന് കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ. തൃശൂർ ലിറ്റററി ഫോറവും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യുട്ടും ചേറൂർ സാഹിതി സാംസ്‌കാരിക കേന്ദ്രവും സംയുക്തമായി മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ സംഘടിപ്പിച്ച 'വരാക്ഷരങ്ങൾ' ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം സിജിത അനിൽ അദ്ധ്യക്ഷയായി. ബാലസാഹിത്യകാരൻ സി.ആർ.ദാസ്, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, ലിറ്റററി ഫോറം പ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ ചിത്രരചനാ മത്സരത്തിന് അനിത വർമ്മ, സംവൃതകുമാർ, ജോബി വെള്ളാനിക്കര എന്നിവരും സാഹിത്യ സംവാദത്തിന് സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, നോവലിസ്റ്റ് കെ.രഘുനാഥൻ എന്നിവരും നേതൃത്വം നൽകി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY