
നാരങ്ങാനം: നിയന്ത്രണം വിട്ട കാറിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം പേരൂർ സ്വദേശി ജ്യോതിഷിനാണ് (28) പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെ നാരങ്ങാനം വലിയകളം ജംഗ്ഷനിലായിയിരുന്നു അപകടം. പുറത്തേക്ക് തെറിച്ചു വീണ ജ്യോതിഷിന്റെ തല പൊട്ടി. ജ്യോതിഷിന്റെ സഹോദരി സുനിത, അച്ഛൻ കുഞ്ഞുമോൻ എന്നിവർക്ക് നിസാര പരിക്കേറ്റു. കല്ലാശേരി പറമ്പിൽ സുനിൽ കുമാറിന്റെ വീട്ടിൽ ഇരുപത്തെട്ട് കെട്ടിന് വന്നതാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
