
കൊല്ലം: ഇത്തിക്കരബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പതിനാല് അംഗങ്ങൾക്കും വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം കുടുംബം സ്നേഹാദരവ് നൽകി. നാടക നടനും സംവിധായകനുമായ മീനമ്പലം സന്തോഷ് ഉദ്ഘാടനം ചെയ്തു. റിട്ട. തഹസീൽദാറും പത്തനാപുരം ഗാന്ധി ഭവൻ ഡയറക്ടർ ജനറലുമായ സന്തോഷ് ജി.നാഥ് ഗാന്ധിഭവന്റെ ആശംസകൾ അറിയിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അദ്ധ്യക്ഷനായി.പത്തനാപുരം ഗാന്ധിഭവനുമായി ആരംഭകാലം മുതലുള്ള ബന്ധം അനുസ്മരിച്ച ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സുശീലാദേവി സ്നേഹാശ്രമത്തിലെ അച്ഛനമ്മമാർക്ക് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ എല്ലാ സഹായവും ഉറപ്പ് നൽകി. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ.കെ.ജയൻ, ബ്ലോക്ക് സെക്രട്ടറി എൻ. ഷിബി. സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.എൻ.ശ്രീദേവിഅമ്മ,ആഷാറാണി, ബിജു ജി. എന്നിവർ സംസാരിച്ചു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ സ്വാഗതവും സെക്രട്ടറി പി.എം.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |