ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ ആരംഭിച്ച 'കേരളകൗമുദി" സ്റ്റാൾ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി സർക്കുലേഷൻ മാനേജർ വി. പുഷ്കരൻ അദ്ധ്യക്ഷനായി.
വിവിധ ശ്രീനാരായണ സംഘടന ഭാരവാഹികളായ എ.എസ്. മധു, വേണു നെടുവന്നൂർ, മനോഹരൻ തറയിൽ, സ്റ്റാഫ് ലേഖകന്മാരായ കെ.സി. സ്മിജൻ, കെ. രാജേഷ്, അസി. മാർക്കറ്റിംഗ് മാനേജർ ജെ. വേണുഗോപാൽ, അസി. സർക്കുലേഷൻ മാനേജർ അമ്പാടി ചെങ്ങമനാട്, സർക്കുലേഷൻ ജീവനക്കാരായ ലൈല സുകുമാരൻ, സിൽജിയ പൗലോസ്, സുനിൽ പറവൂർ, സജിൻ, രഞ്ജിത്ത് എന്നിവർ സംബന്ധിച്ചു.
കേരളകൗമുദി ശിവരാത്രി - സർവമത സമ്മേളന പ്രത്യേക പതിപ്പ് സ്വാമി ധർമ്മചൈതന്യ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാറിന് നൽകി പ്രകാശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |