SignIn
Kerala Kaumudi Online
Wednesday, 11 March 2026 3.00 AM IST

പാകിസ്ഥാൻ പഞ്ചർ

Increase Font Size Decrease Font Size Print Page
a


കൊളംബോ: ബഹിഷ്കരിക്കുമെന്നുള്ള ഭീഷണി പിൻവലിച്ച് കളിക്കാനെത്തിയ പാകിസ്ഥാനെ വീണ്ടും കളിക്കളത്തിൽ നാണം കെടുത്തി ഇന്ത്യ. എഗ്രൂപ്പിലെ തുടർച്ചയായ മൂന്നാം ജയത്തോടെ സൂപ്പർ ഇന്ത്യ സൂപ്പർ എട്ട് ഉറപ്പിച്ചപ്പോൾ പാകിസ്ഥാന്റെ കാര്യം പരുങ്ങലിലായി.
സഞ്ജുവില്ലാതെ.
വയറ്റിലെ അസുഖം മൂലം നമീബിയക്കെതിരെ വിശ്രമത്തിലായിരുന്ന അഭിഷേക് ശർമ്മ തിരിച്ചെത്തിയപ്പോൾ മലയാളി താരം സ‌ഞ്ജു സാംസണിന് ആദ്യ ഇലവനിലെ സ്ഥാനം നഷ്‌ടപ്പെട്ടു. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് പേസർ അർഷ്‌ദീപ് സിംഗിന് പകരം കുൽദീപ് യാദവും കളിച്ചു. സ്കോർ: ഇന്ത്യ 175 7 (20 ഓവർ)​,​ പാകിസ്ഥാൻ 114 10 (18 ഓവർ)
ഇഷാൻ ഇസൈ.
പതിവ് പോലെ അടിച്ചു തകർത്ത ഇഷാൻ കിഷനാണ് ഇന്ത്യൻ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. 40 പന്തിൽ 10 ഫോറും 3 സിക്‌സും ഉൾപ്പെടെ താരം 77 റൺസാണ് നേടിയത്.
സ്പിൻകെണിയിൽ ഇന്ത്യയെ വീഴ്‌ത്താനുറച്ച് ഏവരേയും അമ്പരിപ്പിച്ച് ക്യാപ്ടൻ സൽമാൻ അലി ആഗയാണ് പാകിസ്ഥാനായി ഇന്ത്യൻ ഇന്നിംഗ്‌സിലെ ആദ്യ ഓവർ എറിയാനെത്തിയത്. ഒരു മത്സരത്തിന്റെ ഇടവേളയ്ക്ക് ശേഷം ടീമിലിടം നേടിയ അഭിഷേക് ശർമ്മയെ വീണ്ടും പൂജ്യനാക്കി സൽമാൻ ആദ്യഓവറിൽ തന്നെ പാകിസ്ഥാന് ബ്രേക്ക്ത്രൂ നൽകി.. എന്നാൽ തുടർന്ന് ക്രീസിലെത്തിയ തിലകിനെ കൂട്ടുപിടിച്ച് ഇഷാൻ ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. തിലകിനെ ഒരറ്റത്ത് നിറുത്തി ഇഷാൻ കത്തിക്കയറിയപ്പോൾ ഇന്ത്യൻ സ്കോർ കുത്തനെ ഉയർന്നു. ഒരു റിവേഴ്‌സ് സ്വീപ് ശ്രമത്തിനിടെ പേശിവലിവുണ്ടായ ഇഷാൻ അധികം വൈകാതെ 9-ാം ഓവറിൽ സയിം അയൂബിന്റെ പന്തിൽ ബൗൾഡായി. തിലകുമൊത്ത് മൂന്നാം വിക്കറ്റിൽ 46 പന്തിൽ 87 റൺസിന്റഎ കൂട്ടുകെട്ടാണ് ഇഷാൻ ഉണ്ടാക്കിയത്. ഇതിൽ 76 റൺസൃും ഇഷാന്റെ സംഭാവനായാണ്. തുടർന്ന ക്യാപ്‌ടൻ സൂര്യകുമാറും തിലകും കൂടി ഇന്ത്യയെ ശ്രദ്ധയോടെ മുന്നോട്ടു കൊണ്ടുപോയി.15-ാം ോവറിൽ തിലകിനേയും ഹാർദിക് പാണ്ഡ്യയേയും (0) അടുത്തടുത്ത പന്തുകളിൽ അയൂബ് പുറത്താക്കി.
പാവം പാകിസ്ഥാൻ.
ആദ്യ ഓവർമുതൽ വിക്കറ്റ് നഷ്ടമായി തുടങ്ങിയ പാകിസ്ഥാന് ഒരുസമയത്തും തിരിച്ചുവരവിന് ഇന്ത്യൻ ബൗളർമാർ അവസരം നൽകിയില്ല. .ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറയും അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.