കോഴിക്കോട്: എക്സ് സർവീസസ് ലീഗ് അറുപതാം വാർഷികദിനത്തോടനുബന്ധിച്ച് വിമുക്തഭട റാലിയും മഹാസമ്മേളനവും സംഘടിപ്പിച്ചു. മാനാഞ്ചിറ മൈതാനിയിൽ നിന്ന് ആരംഭിച്ച റാലി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പൊതുസമ്മേളനം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കേണൽ ജയദേവൻ.പി അദ്ധ്യക്ഷത വഹിച്ചു. വാർഷികാഘോഷം എക്സ് സർവീസസ് ലീഗ് പ്രസിഡന്റ് ബ്രിഗേഡിയർ ഇന്ദർമോഹൻ സിംഗ് ഉദ്ഘാടനം ചെയ്തു. മുൻ സതേൺ ആർമി കമാൻഡർ ലഫ്.ജനറൽ സുരേന്ദ്രനാഥ്, മേജർ ജനറൽ പദ്മിനി, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ.അജികുമാർ, ട്രഷറർ സി.രാജശേഖരൻ നായർ, വൈസ് പ്രസിഡന്റ് കേണൽ ശശികുമാർ.ഡി, സെക്രട്ടറി ആർ.കെ പണിക്കർ, എ.വർഗീസ് കാപ്പിൽ, മഹിളാ വിംഗ് സംസ്ഥാന പ്രസിഡന്റ് ലളിത എം.നായർ, സെക്രട്ടറി തുളസി ശങ്കർ, പി.ജയരാജൻ, സെക്രട്ടറി അജിത്‌കുമാർ ഇളയിടത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
