SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

നേതാക്കൾക്കെതിരെ പോസ്റ്റർ

Increase Font Size Decrease Font Size Print Page
cpm

തിരുവല്ല: സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ തിരുവല്ലയിൽ വ്യാപകമായി പോസ്റ്ററുകൾ പ്രചരിക്കുന്നു. സേവ് സി.പി.എം എന്ന പേരിലാണ് നഗരത്തിലും സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിന് സമീപത്തും കടപ്രയിലും പരുമലയിലുമെല്ലാം പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. അഴിമതിയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെ വിണ്ടും തിരിച്ചെടുത്ത രാജു ഏബ്രഹാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുക, ഇദ്ദേഹത്തിന്റെ നടപടി റദ്ദ് ചെയ്യുക, തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY