
കൊടുങ്ങല്ലൂർ: പെൻഷൻകാർക്കുള്ള ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്നും മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. നഗരസഭ അദ്ധ്യക്ഷ ഹണി പീതാംബരൻ, ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.ഗോപാലൻ, സെക്രട്ടറി എൻ.എ.എം.അഷറഫ്, ട്രഷറർ വി.കെ.ജോഷി, സി.ജെ. റാബ്‌സെന്റ്, ഷീല സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. അക്ഷരശ്രീ അവാർഡ് നേടിയ എം.കെ.സുബ്രഹ്മണ്യൻ, ഡോ. കെ.കെ.യൂസഫ്, വി.കെ.വത്സൻ, ഐ.ആർ.കൃഷ്ണൻ മാസ്റ്റർക്ക് വേണ്ടി ഉഷാദേവി ടീച്ചർ എന്നിവരെ ആദരിച്ചു. ഭാരവാഹികൾ: ടി.കെ.സുരേന്ദ്രൻ (പ്രസി.), എൻ.എ.എം.അഷറഫ് (സെക്ര.), വി.കെ.ജോഷി (ട്രഷ.).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
