കൊല്ലം: വർക്കേഴ്‌സ് യൂണിറ്റി ചാരിറ്റബിൾ ട്രസ്‌റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുനലൂർ ശങ്കേഴ്‌സ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും ഡയബറ്റിക് റെറ്റിനോപ്പതി നിർണയവും സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കൊല്ലം മേയർ എ.കെ. ഹഫീസ് നിർവ്വഹിച്ചു. ട്രസ്‌റ്റ് ചെയർമാൻ സുചിത്രേഷ് അദ്ധ്യക്ഷത വഹിച്ചു ഉദയമാർത്താണ്ഡപുരം കൗൺസിലർ ധന്യ, കന്റോൺമെന്റ് കൗൺസിലർ ടി. ഷൈനി എന്നിവർ സംസാരിച്ചു. ട്രസ്‌റ്റ് വൈസ് ചെയർപേഴ്‌സൺ അഡ്വ കെ.ആർ. അമ്പിളി സ്വാഗതവും ട്രസ്‌റ്റ് അംഗം ജയപാലൻ നന്ദിയും പറഞ്ഞു. ഡോ. ആതിര ക്യാമ്പിന് നേത്യത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |