SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.29 PM IST

പയ്യന്നൂർ കോളേജിൽ വിദ്യാഭ്യാസ പ്രദർശനം

Increase Font Size Decrease Font Size Print Page
pradar
ചതുർദിന വിദ്യാഭ്യസ പ്രദർശനം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: പയ്യന്നൂർ കോളേജ് വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോളേജിൽ സംഘടിപ്പിച്ച ചതുർദിന വിദ്യാഭ്യസ പ്രദർശനം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബോർഡ് ഓഫ് മാനേജ്മെന്റ് പ്രസിഡന്റ് കെ.കെ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോക്ടർ വി.എം സന്തോഷ് സ്വാഗതം പറഞ്ഞു. എക്‌സിബിഷൻ ചെയർമാൻ തേജ്‌രാജ് മല്ലർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയൻ അടുക്കാടൻ, പി.ടി.എ. വൈസ് പ്രസിഡന്റ് എൻ. നാരായണൻ, ഡോ. പി.ആർ. സ്വരൺ, കോളേജ് യൂണിയൻ ചെയർമാൻ ഒ.വി അശോക് സംസാരിച്ചു. ഇന്ത്യൻ നാവികസേന, ഐ.എസ്.ആർ.ഒ, ഐ.ഐ.ടി ചെന്നൈ, സി.ആർ.പി.എഫ്., ബി.എസ്.എൻ.എൽ, ഗവൺമെന്റ് മെഡിക്കൽ കോളേജ്, ആയുർവേദ മെഡിക്കൽ കോളേജ്, ഫിഷറീസ് സർവകലാശാല, ഗവൺമെന്റ് വനിത പോളിടെക്നിക് തുടങ്ങി 50ലേറെ സ്റ്റാളുകളിലേക്ക് പ്രവേശനം സൗജന്യമാണ്. 20ന് സമാപിക്കും.

TAGS: LOCAL NEWS, KANNUR, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY