SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും

Increase Font Size Decrease Font Size Print Page
utsav

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ പത്തുനാളത്തെ ഉത്സവത്തിന് നാളെ കൊടിയേറും. 28ന് ആറാട്ടോടെ സമാപിക്കും. നാളെ രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 5.15ന് നിത്യനിദാന സമർപ്പണ ഘോഷയാത്ര. 6ന് അഖണ്ഡനാമജപം, 7.30ന് മഹാചതുശ്ശതം നിവേദ്യം. ഉച്ചയ്ക്ക് 12ന് തൃക്കൊടിയേറ്റ് സദ്യ. വൈകിട്ട് 4.25നും 5.55നും മദ്ധ്യേ കർക്കടകം രാശിമുഹൂർത്തത്തിൽ തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 6.45ന് കലാപരിപാടികളുടെ ഉദ്ഘാടനം, രാത്രി 9.30ന് ഭക്തിഗാനമേള.
ദിവസവും രാവിലെ 5ന് ഹരിനാമകീർത്തനം, നാരായണീയ പാരായണം വൈകിട്ട് 3.30ന് കലാപരിപാടികൾ, 5ന് കാഴ്ചശ്രീബലി, വൈകിട്ട് 6.30ന് ചുറ്റുവിളക്ക്, ദീപാരാധന, രാത്രി കഥകളി എന്നിവയുണ്ടാകും. 20ന് രാത്രി 7.30ന് നടനവർഷിണി ആൻഡ് സ്വാമി അയ്യപ്പൻ നൃത്തശില്പം. 21ന് രാത്രി 8ന് നൃത്തധ്വനി. 22ന് രാത്രി 9.30ന് ഭരതനാട്യ കച്ചേരി. 23ന് രാത്രി 8.15ന് ഗരുഡവാഹനം എഴുന്നെള്ളത്ത്, 10ന് മേജർസെറ്റ് കഥകളി. 24ന് രാത്രി 8ന് സേവ, 10ന് നൃത്തനാടകം. 25ന് രാത്രി 8ന് സേവ, 10ന് നൃത്തനാടകം. 26ന് രാത്രി 8ന് സേവ, 10ന് ഭരതനാട്യക്കച്ചേരി. 27ന് രാവിലെ 11ന് ഓട്ടൻതുള്ളൽ, രാത്രി 8ന് സേവ, 10ന് സംഗീതസദസ്, 12.30ന് പള്ളിവേട്ട വരവ്‌, സേവ. 28ന് വൈകിട്ട് 3.30ന് കൊടിയിറക്ക്, 4ന് ആറാട്ടെഴുന്നെള്ളത്ത്, 5.30ന് സ്‌പെഷ്യൽ നാദസ്വര കച്ചേരി, 9ന് ഭക്തിഗാനമേള, 10ന് ആറാട്ട്, 12ന് ആറാട്ടുവരവ്, സേവ. വലിയകാണിക്ക, തിരുമുമ്പിൽ വേല.

വഴിപാടുകൾക്കും സംഭാവന സ്വീകരിക്കാനും ദേവസ്വം കൗണ്ടർ ക്രമീകരിച്ചിട്ടുണ്ട്. ഫോൺ: 7907436559, 9747824209, 9447553479.

പന്തീരായിരം വഴിപാട് നാളെ
ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായുള്ള പന്തീരായിരം വഴിപാട് നാളെ നടക്കും. ഭക്തജനങ്ങൾ സമർപ്പിച്ച പടറ്റിക്കുലകൾ തുകലശേരി മഹാദേവ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. നാളെ രാവിലെ 5.30ന് പഴക്കുലകൾ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി ശ്രീവല്ലഭ ക്ഷേത്രത്തിലെത്തിക്കും. തുടർന്ന് യോഗക്ഷേമ സഭ ഉപസഭാംഗങ്ങളായ 51പേർ പടറ്റിപ്പഴം നിവേദ്യത്തിനായി ഒരുക്കും. 12000 പഴമാണ് വഴിപാടിന് ആവശ്യമെങ്കിലും ഇതിന്റെ മൂന്നിരട്ടിയോളം പഴങ്ങളാണ് ഭക്തർ സമർപ്പിക്കുന്നത്. പന്തീരടി പൂജയോടനുബന്ധിച്ചാണ് പന്തീരായിരം വഴിപാട് നടക്കുക. വഴിപാട് നിവേദ്യം പ്രസാദമായി ഭക്തർക്ക് നൽ‌കും.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY