കളമശേരി: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചാരണാർത്ഥം കളമശേരി നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി നടത്തുന്ന സന്ദേശയാത്രയ്ക്ക് കളമശേരിയിൽ സ്വീകരണം നൽകി.
പ്രീമിയർ മാർക്കറ്റ് കവലയിൽ യാത്രയുടെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ജോസഫ് ആന്റണി നിർവഹിച്ചു. ജാഥാ ക്യാപ്ടൻ അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ നന്ദി പറഞ്ഞു.
നേതാക്കളായ ടി.എം. അബ്ബാസ്, അഷറഫ് മൂപ്പൻ, ഷാനിത സിദ്ദിഖ്, മധു പുറക്കാട്, പി.എം. നജീബ്, എ.കെ. ബഷീർ, ഷംസു തലക്കോട്ടിൽ, ഫ്രാൻസിസ് തറയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
