
വൈക്കം : കുംഭമാസത്തിലെ കറുത്തവാവ് ദിനത്തിൽ തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തിൽ പിതൃബലി നടന്നു. ക്ഷേത്രം മേൽശാന്തി സിബിൻ കാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിൽ തിലഹവനം, പിതൃനമസ്‌കാരം തുടങ്ങിയ വഴിപാടുകളും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറേക്കര ശാഖാ പ്രസിഡന്റ് കെ.ദിവാകരൻ സെക്രട്ടറി കെ.ജി. രാമചന്ദ്രൻ വൈസ് പ്രസിഡന്റ് എം.വി. ബിനീഷ് യൂണിയൻ കൗൺസിലർ ടി.എസ്.സെൻ, കമ്മിറ്റി അംഗങ്ങളായ ഡി. ഷിബു, കെ.രാധാകൃഷ്ണൻ, ശോഭ ജയറാം, സിനി രവി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
