SignIn
Kerala Kaumudi Online
Thursday, 19 February 2026 5.02 AM IST

ഫ്യൂച്ചർ സ്റ്റാർസ്  ക്വിസ് മത്സരം 

Increase Font Size Decrease Font Size Print Page
quiz

ഈരാറ്റുപേട്ട : അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി മെഗാ ക്വിസ് മത്സരം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. നിയോജക മണ്ഡലത്തിലെ 30 സ്‌കൂളുകളിൽ നിന്നായി രണ്ടു കുട്ടികൾ വീതമുള്ള 48 ടീമുകളാണ് പങ്കെടുത്തത്. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ.ആൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അരുവിത്തറ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ ഡോ.
സിബി ജോസഫ് സമ്മാനദാനം നിർവഹിച്ചു. അഭിലാഷ് ജോസഫ്, പ്രൊഫ.എം.കെ ഫരീദ് , താഹിറ, ലീന എം.പി, പ്രൊഫ. ടോമി ചെറിയാൻ, പി. പി. എം നൗഷാദ്, പ്രിയ അഭിലാഷ്, ഇബ്രാഹിംകട്ടി പി.എ തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY