
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര, എറണാകുളം, പിറവം സീറ്റുകൾ എൻ.ഡി.എയോട് ആവശ്യപ്പെടാൻ നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 2014 മുതൽ എൻ.ഡി.എ അംഗമായ പാർട്ടിക്ക് അർഹതപ്പെട്ട സീറ്റുകൾ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോർജ് ഷൈനിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ചെയർമാൻ കുരുവിള മാത്യുസ്, ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, ജോണി കെ. ജോൺ, റോണി മാത്യു, ഭാരവാഹികളായ വി.എസ്. സനൽകുമാർ, സൈനബാ പൊന്നാരിമംഗലം, എൻ. രാധാകൃഷ്ണൻ, ജിൻസി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
