SignIn
Kerala Kaumudi Online
Thursday, 19 February 2026 5.36 AM IST

വന്യജീവി ആക്രമണത്തിൽ സർക്കാർ നിരുത്തരവാദ നിലപാടിൽ: പി.ജെ ജോസഫ് 

Increase Font Size Decrease Font Size Print Page
joseph

തൊടുപുഴ : വന്യജീവി ആക്രമണ വിഷയത്തിൽ സർക്കാർ സംവിധാനങ്ങൾ കാണിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം.എൽ.എ കുറ്റപ്പെടുത്തി.മൃഗങ്ങൾക്ക് സുരക്ഷ നൽകാൻ നിയമങ്ങളുണ്ടെങ്കിലും മനുഷ്യനെ സംരക്ഷിക്കാൻ നടപടിയില്ലെന്ന പരാതി നിയമസഭയിൽ ഉൾപ്പെടെ ഗൗരവപൂർവ്വം ചർച്ച ചെയ്തിട്ടുണ്ട്. സർക്കാർ കാട്ടുന്ന നിസംഗത അപകടകരമാണെന്നും യു ഡിഎഫ് നേതൃത്വത്തിൽ നേതാക്കളും ജനപ്രതിനിധികളും പ്രവർത്തകരും പങ്കെടുത്ത് വണ്ണപ്പുറത്ത് നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു. ഡി. എഫ് വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് പി എം ഇല്യാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ .പി .സി .സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ, വൈസ്.പ്രസിഡന്റ് റോയി. കെ പൗലോസ്, കെ എം എ ഷുക്കൂർ, അപു ജോൺ ജോസഫ്, പ്രൊഫ. ഷീലാ സ്റ്റീഫൻ , എം മോനിച്ചൻ, സാബിറ ജലീൽ , സുരേഷ് ബാബു, നിഷാ സോമൻ, റ്റി എസ് ഷംസുദ്ദീൻ, എൻ ഐ ബെന്നി, ബ്ലെയിസ് ജി വാഴയിൽ, എ.എം ഹാരിദ്, അനിൽ പയ്യാനിക്കൽ, ഇന്ദു സുധാകരൻ, സണ്ണി കളപ്പുര, ഷൈനി റെജി, മനോജ് കോക്കാട്ട്, സജി പി ജോസ്, അഡ്വ. സിറിയക് കല്ലിടുക്കിൽ, എം ടി ജോണി, ബേബി വട്ടക്കുന്നേൽ, ഷാഹുൽ ഹമീദ്, ജിജോ ജോസഫ്, അഡ്വ. ആൽബർട്ട് ജോസ് എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY