SignIn
Kerala Kaumudi Online
Thursday, 19 February 2026 5.02 AM IST

പുതുയുഗ യാത്ര ജില്ലയിൽ: സ്വീകരണം... ഉജ്ജ്വലം,​ ആവേശം

Increase Font Size Decrease Font Size Print Page
udf

തൃശൂർ: പുതുയുഗ യാത്രയ്ക്ക് നഗരത്തിൽ ആവേശം നിറഞ്ഞ സ്വീകരണം. തുറന്ന വാഹനത്തിലെത്തിയ പ്രതിപക്ഷ നേതാവും ജാഥ ക്യാപ്ടനുമായ വി.ഡി.സതീശനെ നൂറുക്കണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയും നാസിക് ഡോൾ, വാദ്യമേളങ്ങൾ എന്നിവയോടെ സ്വീകരിച്ചു. തുടർന്ന് വിദ്യാർത്ഥി കോർണറിൽ നടന്ന പൊതുസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. സി.എം.പി നേതാവ് സി.പി.ജോൺ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തേറമ്പിൽ രാമകൃഷ്ണൻ, ഷാനിമോൾ ഉസ്മാൻ, ടി.എൻ.പ്രതാപൻ, കെ.എസ്.ശബരിനാഥൻ, ബെന്നി ബഹനാൻ എം.പി, മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, ഷാജി കോടങ്കണ്ടത്ത്, വി.കെ.ശ്രീകണ്ഠൻ എം.പി, തോമസ് ഉണ്ണിയാടൻ, സി.വി.കുരിയാക്കോസ്, ജോസ് വള്ളൂർ, കെ.ആർ.ഗിരിജൻ, സി.എ.മുഹമ്മദ് റഷീദ്, എം.പി.വിൻസന്റ്, ജോസഫ് ചാലിശേരി എന്നിവർ പങ്കെടുത്തു.

ഇന്ന് അഞ്ച് മണ്ഡലങ്ങളിൽ സ്വീകരണം


പുതുയുഗ യാത്രയ്ക്ക് ഇന്ന് അഞ്ച് നിയോജക മണ്ഡലങ്ങളിൽ സ്വീകരണം നൽകും. രാവിലെ 10ന് പുതുക്കാടാണ് ആദ്യ സ്വീകരണം. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. 11ന് ഇരിങ്ങാലക്കുടയിൽ നടക്കുന്ന പൊതുയോഗം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് തൃപ്രയാറിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരനും നാലിന് കയ്പമംഗലം മൂന്നുപീടികയിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമും അഞ്ചിന് മാളയിൽ എ.ഐ.സി.സി സെക്രട്ടറി ടി.എൻ.പ്രതാപനും ചാലക്കുടിയിൽ സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും.

വ​ര​വേ​ൽ​പ്പ്

തൃ​ശൂ​ർ​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ന​യി​ക്കു​ന്ന​ ​പു​തു​യു​ഗ​ ​യാ​ത്ര​യ്ക്ക് ​ജി​ല്ല​യി​ൽ​ ​ഉ​ജ്ജ്വ​ല​ ​വ​ര​വേ​ൽ​പ്പ്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ജി​ല്ലാ​ ​അ​തി​ർ​ത്തി​യാ​യ​ ​ചേ​ല​ക്ക​ര​ ​കോ​ൺ​വ​ന്റ് ​ജം​ഗ്ഷ​നി​ൽ​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ​ഫ് ​ടാ​ജ​റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​ജി​ല്ലാ​ ​ചെ​യ​ർ​മാ​ൻ​ ​ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ,​ ​എ.​ഐ.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​ടി.​എ​ൻ.​പ്ര​താ​പ​ൻ,​ ​യു.​ഡി.​എ​ഫ് ​ജി​ല്ലാ​ ​ക​ൺ​വീ​ന​ർ​ ​കെ.​ആ​ർ.​ഗി​രി​ജ​ൻ,​ ​സ​നീ​ഷ്‌​കു​മാ​ർ​ ​ജോ​സ​ഫ് ​എം​ ​എ​ൽ.​എ,​ ​പി.​എ.​മാ​ധ​വ​ൻ,​ ​സി.​എ.​മു​ഹ​മ്മ​ദ് ​റ​ഷീ​ദ്,​ ​സാ​ദി​ക്ക​ലി,​ ​എം.​പി.​വി​ൻ​സെ​ന്റ്,​ ​ജോ​സ് ​വ​ള്ളൂ​ർ,​ ​സി.​വി.​കു​ര്യാ​ക്കോ​സ്,​ ​ഒ.​അ​ബ്ദു​ൾ​ ​റ​ഹ്മാ​ൻ​കു​ട്ടി,​ ​ജോ​സ​ഫ് ​ചാ​ലി​ശ്ശേ​രി,​ ​രാ​ജേ​ന്ദ്ര​ൻ​ ​അ​ര​ങ്ങ​ത്ത്,​ ​ഷാ​ജി​ ​കോ​ട​ങ്ങ​ണ്ട​ത്ത്,​ ​സു​നി​ൽ​ ​അ​ന്തി​ക്കാ​ട്,​ ​പി.​എം.​ഏ​ലി​യാ​സ്,​ ​എം.​പി.​ജോ​ബി,​ ​രാ​ജേ​ന്ദ്ര​ൻ​ ​അ​ര​ങ്ങ​ത്ത്,​ ​എം.​കെ.​അ​ബ്ദു​ൾ​ ​സ​ലാം,​ ​ലോ​ന​പ്പ​ൻ​ ​ച​ക്ക​ച്ചാം​പ​റ​മ്പി​ൽ,​ ​വി​കാ​സ് ​ച​ക്ര​പാ​ണി,​ ​ജ​യ്‌​സിം​ഗ് ​കൃ​ഷ്ണ​ൻ,​ ​കെ.​എ.​ജേ​ക്ക​ബ്,​ ​മേ​യ​ർ​ ​ഡോ.​ ​നി​ജി​ ​ജ​സ്റ്റി​ൻ,​ ​സോ​ണി​യ​ ​ഗി​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​ചേ​ർ​ന്ന് ​സ്വീ​ക​രി​ച്ചു.​ ​വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​ ​അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു​ ​ജാ​ഥാ​നാ​യ​ക​നെ​ ​വ​ര​വേ​റ്റ​ത്.​ ​തു​ട​ർ​ന്ന് ​ചേ​ല​ക്ക​ര​യി​ൽ​ ​ന​ട​ന്ന​ ​പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‌​ ​ശേ​ഷം​ ​വ​ട​ക്കാ​ഞ്ചേ​രി,​ ​കു​ന്നം​കു​ളം,​ ​ഗു​രു​വാ​യൂ​ർ,​ ​മ​ണ​ലൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​സ്വീ​ക​ര​ണ​ത്തി​ന് ​ശേ​ഷം​ ​തേ​ക്കി​ൻ​ക്കാ​ട് ​മൈ​താ​നി​യി​ൽ​ ​സ​മാ​പി​ച്ചു.​ ​തൃ​ശൂ​ർ,​ ​ഒ​ല്ലൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​പു​തു​യു​ഗ​ ​യാ​ത്ര​യ്ക്ക് ​തൃ​ശൂ​ർ​ ​ന​ഗ​ര​ത്തി​ൽ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കി​യ​ത്.

കേ​ര​ള​ത്തി​ന്റെ​ ​പു​രോ​ഗ​മ​ന​പ​ര​മാ​യ​ ​മാ​റ്റം ജനങ്ങൾക്കുള്ള വാ​ഗ്ദാ​നം​:​ ​വി.​ഡി.​സ​തീ​ശൻ

ചാ​വ​ക്കാ​ട് ​:​ ​ഭ​ര​ണ​മാ​റ്റം​ ​മാ​ത്ര​മ​ല്ല,​ ​കേ​ര​ള​ത്തി​ന്റെ​ ​പു​രോ​ഗ​മ​ന​പ​ര​മാ​യ​ ​മാ​റ്റ​മാ​ണ് ​യു.​ഡി.​എ​ഫ് ​ജ​ന​ങ്ങ​ൾ​ക്ക് ​ന​ൽ​കു​ന്ന​ ​വാ​ഗ്ദാ​ന​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​സ​തീ​ശ​ൻ​ ​ന​യി​ക്കു​ന്ന​ ​പു​തു​യു​ഗ​ ​യാ​ത്ര​യ്ക്ക് ​ചാ​വ​ക്കാ​ട്ട് ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​വെ​ന്റി​ലേ​റ്റ​റി​ൽ​ ​കി​ട​ക്കു​ന്ന​ ​കേ​ര​ള​ത്തി​ന്റെ​ ​ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ​പു​ന​ർ​ജീ​വ​ൻ​ ​ന​ൽ​കും.​ ​ചി​കി​ത്സാ​ച്ചെ​ല​വ് ​പ​കു​തി​യാ​ക്കി​ ​കു​റ​യ്ക്കും.
ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ​ ​വി​ദ​ഗ്ദ്ധ​രു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ആ​രോ​ഗ്യ​ ​ആ​ഗോ​ള​ ​ഡെ​സ്റ്റി​നേ​ഷ​ൻ​ ​കേ​ന്ദ്ര​മാ​ക്കി​ ​മാ​റ്റും.​ ​മി​ഷ​ൻ​ ​സ​മു​ദ്ര​ ​എ​ന്ന​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​ച​ര​ക്കു​നീ​ക്ക​ത്തി​ന് ​സ​മു​ദ്ര​ ​ജ​ല​പാ​ത​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​മൂ​ന്നി​ലൊ​ന്ന് ​മ​ത്സ്യ​തൊ​ഴി​ലാ​ളി​ ​വി​ഭാ​ഗ​ത്തി​ന് ​നീ​ക്കി​വ​യ്ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​പാ​ണ​ക്കാ​ട് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​സ്വീ​ക​ര​ണ​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സി.​എ​ച്ച്.​റ​ഷീ​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി,​ ​ബെ​ന്നി​ ​ബെ​ഹ​നാ​ൻ​ ​എം.​പി,​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി,​ ​വി.​കെ.​ശ്രീ​ക​ണ്ഠ​ൻ​ ​എം.​പി,​ ​ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ,​ ​അ​ബ്ദു​ൽ​ ​റ​ഹ്മാ​ൻ​ ​ര​ണ്ട​ത്താ​ണി,​ ​ഒ.​അ​ബ്ദു​ൽ​ ​റ​ഹ്മാ​ൻ​കു​ട്ടി,​ ​ജോ​സ് ​വ​ള്ളൂ​ർ,​ ​സു​നി​ൽ​ ​അ​ന്തി​ക്കാ​ട്,​ ​ഷി​ബു​ ​മീ​രാ​ൻ,​ ​ജോ​സ​ഫ് ​ടാ​ജ​റ്റ്,​ ​ഒ.​ജെ.​ജ​നീ​ഷ്,​ ​പി.​എം.​സാ​ദി​ഖ​ലി,​ ​സി.​എ.​ഗോ​പ​പ്ര​താ​പ​ൻ,​ ​ആ​ർ.​പി.​ബ​ഷീ​ർ,​ ​കെ.​വി.​ഷാ​ന​വാ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY