ഫറോക്ക്: വനം, വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം ഉത്തരമേഖല ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഫാറൂഖ് കോളേജില്‍ നിർമ്മിച്ച നക്ഷത്രവനം, വിദ്യാവനം എന്നിവയുടെ ഉദ്ഘാടനം വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെയും നഗര സൗന്ദര്യവത്കരണത്തിന്റെയും ഭാഗമായി പ്രകൃതിപഠനത്തിന് ഉതകുന്ന രീതിയിലാണ് ഫാറൂഖ് കോളേജിൽ നക്ഷത്രവനം ഒരുക്കിയത്. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കൂടത്തായി, ലിറ്റിൽ ഫ്ലവർ എ.യുപി സ്കൂൾ വേനപ്പാറ എന്നിവിടങ്ങളിലെ വിദ്യാവനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഡോ.അബ്ദുള്‍ ജബ്ബാര്‍ അദ്ധ്യക്ഷനായി. ആർ.കീര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി. കെ നീതു, നസീറ റഹീസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
