SignIn
Kerala Kaumudi Online
Thursday, 19 February 2026 4.55 AM IST

പാലങ്ങളുടെ ശിലാസ്ഥാപനം

Increase Font Size Decrease Font Size Print Page

കരുനാഗപ്പള്ളി : അസംബ്ളി നിയോജക മണ്ഡലത്തിലെ ചിറ്റുമൂല റെയിൽവേ മേൽപ്പാലം, കാട്ടിൽ കടവ് പാലം എന്നിവയുടെ ശിലാസ്ഥാപന കർമ്മം ഫെബ്രുവരി 20, 21 തീയതികളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് സി ആർ മഹേഷ് എം എൽ എ അറിയിച്ചു. കെ സി. വേണുഗോപാൽ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, കളക്ടർ വി. ദേവീദാസൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന് എം.എൽ.എ അറിയിച്ചു. ചിറ്റുമൂല റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തന ഉദ്ഘാടനം 20 ന് വൈകിട്ട് 5നും കാട്ടിൽ കടവ് പാലം നിർമ്മാണ ഉദ്ഘാടനം 21 ന് വൈകിട്ട് 5ന് മന്ത്രി നിർവഹിക്കും.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY