
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ ബർത്തിൽ അതിഥിയായെത്തി കടലാമ. ബർത്തിനു സമീപത്തുള്ള വലയിൽ കുരുങ്ങിക്കിടന്ന കടലാമയെ മൂറിംഗ് തൊഴിലാളികൾ (കപ്പൽ പിടിച്ചു കെട്ടുന്ന ജീവനക്കാർ) വലിച്ചു കയറ്റുകയായിരുന്നു.വല മുറിച്ച് ആമയ്ക്കു പരിക്കേൽക്കാതെ തൊഴിലാളികൾ കടലിലേക്ക് തിരികെ അയച്ചു.
ചെറുതും വലുതുമായ സമുദ്രജീവികളെ സംരക്ഷിക്കണം, മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന വലകൾ മറ്റ് ബോട്ടുകൾക്കും വള്ളങ്ങൾക്കും കടൽ ജീവികൾക്കും ഭീഷണിയായി മാറാറുണ്ട്. അതിനാൽ ഇത്തരം വലകൾ കണ്ടാൽ തുറമുഖ ജീവനക്കാർ നീക്കം ചെയ്യാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.