SignIn
Kerala Kaumudi Online
Sunday, 10 May 2026 3.55 PM IST

പൗള്‍ട്രി ഫാമിലെ കോഴികളെ വേറെ സ്ഥലത്തേക്ക് മാറ്റണം; പരാതിയുമായി നാട്ടുകാര്‍, നടപടി ഇങ്ങനെ

Increase Font Size Decrease Font Size Print Page
poultry-farm

തിരുവനന്തപുരം: കുടപ്പനക്കുന്ന് പൗള്‍ട്രി ഫാമില്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മലിനീകരണമില്ലെന്ന് ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.

ഫാമിലെ മലിനീകരണത്തിനെതിരെ പുല്ലുകുളം നിവാസികളായ 36 പേര്‍ ഒപ്പിട്ട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കോഴിഫാം ജനവാസം കുറഞ്ഞ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു.

പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി. യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. 1989ല്‍ കുടപ്പനക്കുന്നിലെ ജനവാസമില്ലാത്ത 40 ഏക്കര്‍ ഭൂമിയിലാണ് ഫാം തുടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇരുമ്പു കൂടുകളിലാണ് കോഴികളെ വളര്‍ത്തുന്നത്.

ഫാമില്‍ ഈച്ച ശല്യം ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. കെ. വി. അരുണ, കുഞ്ഞുമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

TAGS: POULTRY FARM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA