
കൊച്ചി: സ്ത്രീധനത്തിനും മയക്കുമരുന്നിനുമെതിരായ കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസിന്റെ (കുഫോസ്) നിലപാട് മാതൃകാപരമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. ബിരുദം നേടി പുറത്തിറങ്ങുന്നവരിൽ എഴുപത് ശതമാനത്തോളം പെൺകുട്ടികളായതിനാൽ ഈ നിലപാടിന് പ്രസക്തിയേറുമെന്നും കുഫോസ് ബിരുദദാനച്ചടങ്ങിൽ ഗവർണർ പറഞ്ഞു.
എല്ലാ ബിരുദധാരികളും സ്ത്രീധന, മയക്കുമരുന്ന് വിരുദ്ധ സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ സർവകലാശാല നിർബന്ധമാക്കിയിരുന്നു
ഡോ. ഗിരീഷ് ഗോപിനാഥ് ബെസ്റ്റ് ഫാക്കൽട്ടി റിസർച്ചർ അവാർഡും ഡോ. രാഹുൽ കൃഷ്ണൻ ബെസ്റ്റ് യംഗ് ഫാക്കൽട്ടി അവാർഡും ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച പ്രകടനം കാഴ്ചവച്ച റോഷിനി രമേശൻ (ബി.എഫ്.എസ്‌സി), ശ്രീലക്ഷ്മി (ബി.എഫ്.എസ്‌സി), ജുഹൈറ സുൾഫിക്കർ (എം.ബി.എ), അമല ജോയ്, ആഷ്‌ലി ജോയ് (എം.എസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി), സാന്ദ്ര സുന്ദർ (ബി.ടെക്) എന്നിവർക്ക് ഗവർണർ ബിരുദസർട്ടിഫിക്കറ്റുകൾ നൽകി.
വൈസ് ചാൻസലർ പ്രൊഫ. ഡോ. എ. ബിജുകുമാർ, മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ, അക്കാഡമിക് പ്രൊസഷൻ രജിസ്ട്രാർ പ്രൊഫ. (ഡോ.) കെ. ദിനേശ് തുടങ്ങിയവർ പങ്കെടുത്തു. ലോക ഭക്ഷ്യ അവാർഡ് ജേതാവും പ്രശസ്ത പോഷകാഹാര ഗവേഷകയുമായ ഡോ. ശകുന്തള ഹരക്സിംഗ് തിൽസ്റ്റഡ് മുഖ്യാതിഥിയായി.
110 അണ്ടർ ഗ്രാജുവേറ്റ്, 304 പോസ്റ്റ് ഗ്രാജുവേറ്റ്, 36 പി എച്ച്.ഡി അടക്കം 450 വിദ്യാർത്ഥികൾ ഡിഗ്രി നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.