ബയോമൈനിംഗിലൂടെ വീണ്ടെടുക്കുക 12.6 ഏക്കർ ഭൂമി
കോഴിക്കോട്: നഗര മാലിന്യം പേറുന്ന ഞെളിയൻപറമ്പിന് ശാപമോക്ഷം. വർഷങ്ങളായി അടിഞ്ഞുകൂടിയ മാലിന്യം (ലെഗസി വേസ്റ്റ്) ശാസ്ത്രീയമായി സംസ്‌കരിച്ച് നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ബയോമൈനിംഗ് - ബയോറെമഡിയേഷൻ പ്രവർത്തനങ്ങൾ കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലൂടെ (കെ.എസ്.ഡബ്ല്യു.എം.പി) ഉടൻ ആരംഭിക്കും. 17.5 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന 12.6 ഏക്കർ ഭൂമിയിലാണ് ബയോമൈനിംഗ് നടക്കുക. 2.30 ലക്ഷം മീറ്റർ ക്യൂബ് മാലിന്യമാണ് ഇവിടെ അടിഞ്ഞുകൂടിയിട്ടുള്ളത്. 31.20 കോടി രൂപയാണ് പദ്ധതി ചെലവ്. 10 മാസം കൊണ്ട് ബയോ മൈനിംഗ് പൂർത്തിയാക്കും. ചെന്നൈ ആസ്ഥാനമായ സിഗ്മ ഗ്ലോബൽ എൻവയോൺ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ബയോമൈനിംഗ് പ്രക്രിയയിലൂടെ മണ്ണ്, പ്ലാസ്റ്റിക്, മെറ്റൽ, തടി മുതലായവയെ വേർതിരിച്ച് ശാസ്ത്രീയമായി കൈകാര്യം ചെയ്യും. മാലിന്യം നീക്കിയ ശേഷം വീണ്ടെടുക്കുന്ന ഭൂമിയുടെ ഒരുഭാഗം ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന് (ബി.പി.സി.എൽ) കൈമാറും.
ദശാബ്ദങ്ങളായി നഗരത്തിലെ വീടുകളിൽ നിന്നുള്ള കക്കൂസ് മാലിന്യം കുഴി കുത്തി നിക്ഷേപിക്കുന്ന ട്രെഞ്ചിംഗ് ഗ്രൗണ്ടായിരുന്നു ഞെളിയൻപറമ്പ്. പിന്നീട് 1980കളിൽ ഇങ്ങനെ മാലിന്യം നിക്ഷേപിക്കുന്നത് നിയമം മൂലം തടഞ്ഞു. എന്നാൽ, 1990 മുതൽ ഞെളിയൻപറമ്പിലേക്ക് ഖരമാലിന്യം നിക്ഷേപിക്കാൻ തുടങ്ങി. ജനസാന്ദ്രത കൂടിയതോടെ ഞെളിയൻപറമ്പിൽ മാലിന്യം കണക്കില്ലാതെ കുന്നുകൂടാനും ഇടയായി. മാലിന്യം കുന്നുകൂടിയതോടെ ദുർഗന്ധം വമിക്കുന്നതും തെരുവ് നായ് ശല്യവും ഏറി. ഞെളിയൻപറമ്പിനെ മാലിന്യമുക്തമാക്കാൻ കോർപ്പറേഷൻ പദ്ധതികൾ പലതും പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഇടയ്ക്കിടെ തീപിടിത്തങ്ങളുമുണ്ടായി. മാലിന്യം നീക്കാൻ കോർപ്പറേഷൻ ആവിഷ്കരിച്ച പദ്ധതികളെല്ലാം പരാജയപ്പെട്ടതോടെയാണ് കെ.എസ്.ഡബ്ല്യു.എം.പിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.