
കുന്നംകുളം: പുനർ നിർമ്മിച്ച തൃശൂർ - കുറ്റിപ്പുറം പാതയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. ഇന്നലെ രാവിലെ കുന്നംകുളം ടൗണിൽ നടന്ന ചടങ്ങിൽ എ.സി.മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. കുന്നംകുളത്തെയും കാട്ടകാമ്പാൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെറുവള്ളിക്കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനവും ഇതോടൊപ്പം നടന്നു. ചൊവ്വന്നൂർ കലശമല ഇക്കോ ടൂറിസം പദ്ധതിക്കായി കൂടുതൽ ഭൂമി ഏറ്റെടുത്തതിന്റെ രേഖകളുടെ കൈമാറ്റവും മന്ത്രി നിർവഹിച്ചു. എം.എൽ.എമാരായ മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പള്ളി, ജില്ലാ പഞ്ചായത്തംഗം പ്രശാന്തൻ, നഗരസഭാ വൈസ് ചെയർമാൻ പി.ജി.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. കോൺഗ്രസ് ചടങ്ങിൽ നിന്നും വിട്ടുനിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.