SignIn
Kerala Kaumudi Online
Friday, 20 February 2026 4.25 AM IST

നവതിയാഘോഷം 21ന് തുടങ്ങും

Increase Font Size Decrease Font Size Print Page
lak

തൃശൂർ: വിവേകാനന്ദ കേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷന്റെ ഡയറക്ടറായിരുന്ന ഡോ. ലക്ഷ്മികുമാരിയുടെ നവതി ആഘോഷത്തിന് നാളെ കൊടുങ്ങല്ലൂർ വിവേകാനന്ദ കേന്ദ്രത്തിൽ തുടക്കമാകുമെന്ന് സംഘാടകർ. പകൽ 11ന് ആനന്ദവനം ഭാരതി സ്വാമികൾ ഉദ്ഘാടനം ചെയ്യും. ശാരദാ മഠത്തിലെ വിമല പ്രാണാ മാതാജി പ്രഭാഷണം നടത്തും. മാർച്ച് ഒന്നിന് സമാപിക്കും. വിവേകാനന്ദ കേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷന്റെ ഡയറക്ടറായിരുന്ന ഡോ. ലക്ഷ്മി കുമാരിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിവേക ജ്യോതി പുരസ്‌കാരത്തിന് ഡോ. പി ഭാനുമതി അർഹയായി. ഓട്ടിസം ബാധിച്ച കുട്ടികൾക്കിടയിൽ നടത്തിയ നിസ്വാർത്ഥ പ്രവർത്തനമാണ് പുരസ്‌കാരത്തിന് അർഹയാക്കിയത്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മാർച്ച് ഒന്നിന് കൊടുങ്ങല്ലൂർ വിവേകാനന്ദ കേന്ദ്രത്തിൽ പുരസ്‌കാരം വിതരണം ചെയ്യും.
പി.എൻ. ജോഷി, കെ.എൻ. അനിൽകുമാർ, ടി. സുധാകർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.