ചവറ: ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. റിയാസ് ഖാന്റെ നേതൃത്വത്തിൽ തേവലക്കര ബ്ലോക്ക് ഡിവിഷന്റെ പരിധിയിലുള്ള അർഹരായ 50 കിടപ്പ് രോഗികൾക്ക് പ്രവാസി സുഹൃത്തുക്കളുടെ സഹായത്തോടെ നെബുലൈസർ വിതരണം ചെയ്തു.തേവലക്കര പഞ്ചായത്ത് ഓഫീസ് സമീപം നടന്ന യോഗം എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജേക്കബ് അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിൽ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് മെമ്പർ ആർ. അരുൺ രാജ് നെബുലൈസർ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിസ്മി അനസ്, ഷഹുബാനത്ത്, രാധാലക്ഷ്മി, സുമയ്യ ജമാൽ, പി.എച്ച്. റഷീദ്, തേവലക്കര ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. റിയാസ് ഖാൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് അംഗം ഷൈന സുമേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.