കൊല്ലം: കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ മേൽപ്പാലത്തിന്റേയും ബൈപ്പാസ് ആർ ഇ വാളിന്റേയും നിർമ്മാണവുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേ അധികൃതർ കല്ലുതാഴം മുതൽ അയത്തിൽ ജംഗ്ഷൻ വരെയുള്ള ബൈപാസ് റോഡ് അടയ്ക്കുന്നതിനാൽ സുഗമമായ ഗതാഗത മാർഗ ആവശ്യപ്പെട്ട് ബി.ജെ.പി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകി. 28 നകം പുളിയത്ത്മുക്ക് - കല്ലുതാഴം റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കും, പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അണ്ടർപാസേജ് വഴി വാഹനങ്ങൾ യഥേഷ്ടം കടന്നുപോകാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കും, അയത്തിൽ ജംഗ്ഷനിലെ അണ്ടർ പാസേജ് വഴി ഇരുഭാഗത്തേക്കും യാത്രാസൗകര്യം ഏർപ്പെടുത്താൻ ആവശ്യമായ ട്രാഫിക് വാർഡർമാരെ നിയമിക്കും എന്നിവർ കളക്ടർ ഉറപ്പു നൽകി. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം അയത്തിൽ അപ്പുക്കുട്ടൻ, കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനീഷ് കുമാർ, ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ജ്യോതിദേവ് തുടങ്ങിയവരാണ് നിവേദനം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.