കൊല്ലം: പുതിയ ആർ.ഒ.ബിയുടെയും മൺമതിൽ ഉയരപ്പാതയുടെയും നിർമ്മാണത്തിനായി കല്ലുന്താഴത്ത് ദേശീയപാത മാർച്ച് 1 മുതൽ 31 വരെ പൂർണമായും അടയ്ക്കും. ഈ മാസം 21 മുതൽ 28 വരെ രാത്രി 9 മുതൽ പുലർച്ചെ വരെ മാത്രം ഇവിടെ ഗതാഗത നിരോധനം ഉണ്ടാകും. ഇന്നലെ കളക്ടറുടെ ചേംബറിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. 21ന് ഗതാഗത നിയന്ത്രണത്തിന്റെ ട്രയൽ റൺ നടക്കും.
ഇന്നലെ മുതൽ കല്ലുന്താഴം അടയ്ക്കണമെന്നാണ് കരാർ കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഇതോടെ ഗതാഗതം വർദ്ധിക്കുന്ന ഇടറോഡുകളിലെ അറ്റുകുറ്റപ്പണി പൂർത്തിയാക്കാനാണ് പൂർണമായി അടയ്ക്കുന്നത് മാർച്ച് 1 ലേക്ക് മാറ്റിയത്. കല്ലുന്താഴം ആർ.ഒ.ബിക്ക് പകരമായി ഉപയോഗിക്കാവുന്ന ഇടറോഡായ അയത്തിൽ- പുളിയത്ത് മുക്ക് -കല്ലന്താഴം റോഡിന്റെ അറ്റകുറ്റപ്പണി 28നുള്ളിൽ പൂർത്തിയാക്കും. മാർച്ച് ഒന്ന് മുതൽ സ്വകാര്യ ബസ് സർവീസ് ഇതുവഴിയാക്കും. ഇതിനിടയിലുള്ള ലെവൽക്രോസ് അടച്ചിടുന്ന സമയത്ത് മറുവശത്ത് കാത്തുനിൽക്കുന്ന സ്വകാര്യ ബസിലേക്ക് യാത്രക്കാരെ മാറ്റി യാത്ര തുടരും.
കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ എം.ഡി.എം നിർമ്മൽകുമാർ, പൊലീസ്, മോട്ടോർ വാഹന, വിദ്യാഭ്യാസ വകുപ്പ് അധികൃതർ, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
.............................
വേറെ നിവൃത്തിയില്ല!
മഴയ്ക്ക് മുൻപേ നിർമ്മാണം പൂർത്തിയാക്കാൻ ശ്രമം
റോഡ് അടയ്ക്കാതെ പകരം മാർഗ്ഗമില്ല
അടയ്ക്കുന്നത് നീണ്ടാൽ മഴയെത്തും
പിന്നെ മാസങ്ങൾ കാത്തിരിക്കണം
ഗതാഗത നിരോധനം രണ്ട് മാസം വരെ നീളാം
ക്രമീകരണങ്ങൾ
ഗതാഗത ക്രമീകരണത്തിന് 30 ട്രാഫിക് വാർഡന്മാർ
വഴിതിരിച്ചു വിടാനുള്ള സൈൻ ബോർഡുകൾ സ്ഥാപിക്കും
പരീക്ഷ വേളയിൽ വിദ്യാർത്ഥികൾക്കായി അധികയാത്രാ സൗകര്യം
കല്ലുന്താഴം ലെവൽ ക്രോസ് അടച്ചിടുന്ന സമയം കുറയ്ക്കും
കല്ലുന്താഴം, അയത്തിഅ അടിപ്പാതകളിൽ ഇരുവശത്തേക്കും ഗതാഗതം
പാൽക്കുളങ്ങര- എൻ.എച്ച് അപ്രോച്ച് റോഡും ഗതാഗത യോഗ്യമാക്കും
ഗതാഗത നിയന്ത്രണം
28 വരെ രാത്രികാലത്തും മാർച്ച് 1 മുതൽ 31 വരെ പൂർണ സമയവും എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഹെവി/ മൾട്ടിപ്പിൾ ആക്സൽ വാഹനങ്ങൾ ചവറ കെ.എം.എം.എൽ ഭാഗത്തു നിന്ന് ശാസ്താംകോട്ട, ഭരണിക്കാവ്, കണ്ണനല്ലൂർ വഴി കടന്നുപോകണം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങൾ കൊട്ടിയത്ത് നിന്ന് തിരിഞ്ഞ് കണ്ണനല്ലൂർ, ഭരണിക്കാവ്, ശാസ്താംകോട്ട, ചവറ കെ.എം.എം.എൽ വഴി ദേശീയപാതയിൽ പ്രവേശിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.