
കൊച്ചി: പിക്ലേഴ്‌സ് ഹബ്ബിന്റെ ആഭിമുഖ്യത്തിൽ പിക്കിൾബാളിനെ അടുത്തറിയാൻ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ചിലവന്നൂർ എളംകുളം റാലി ലാബ്സിൽ ഞായറാഴ്ച രാവിലെ മുതൽ വൈകിട്ടുവരെയാണ് ക്യാമ്പ്. കളിയുടെ നിയമങ്ങൾ, കോർട്ട് മൂവ്‌മെന്റ്, അടിസ്ഥാന തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ദ്ധരുടെ മാർഗനിർദ്ദേശത്തോടെ പഠിക്കാനുള്ള അവസരമാണ് ലഭിക്കുക. ആരോഗ്യവും ഉന്മേഷവും വർദ്ധിപ്പിക്കുന്ന ലൈഫ് സ്റ്റൈൽ സ്‌പോർട്ടായി പിക്കിൾബാളിനെ പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ബാഡ്മിന്റൺ, ടെന്നീസ്, ടേബിൾ ടെന്നീസ് എന്നീ കളികളുടെ ഘടകങ്ങൾ സംയോജിപ്പിച്ച് രൂപീകരിച്ച കായികയിനമാണ് പിക്കിൾബോൾ. പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ടർഫ് ടൗൺ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. വിവരങ്ങൾക്ക്: 9061095087
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |