
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രൊഫ. കെ. വി. തോമസ് എൻഡോവ്മെന്റ് സെമിനാർ 'ന്യൂ ട്രെൻഡ്സ് ഇൻ അപ്ലൈഡ് കെമിസ്ട്രി" ഡോ. എൻ. കലൈശെൽവി ഉദ്ഘാടനം ചെയ്തു. പ്രൊഫ. രുചി ആനന്ദ്, പ്രൊഫ. ആർ.എസ്. സ്വാതി , പ്രൊഫ. മൗമിത മജുംദാർ, പ്രൊഫ. തത്യാന എൻ പരാക് വോഗ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പ്രൊഫ. സി.എസ്. ബിജു അദ്ധ്യക്ഷനായി. ഇന്ന് സമാപനസമ്മേളനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യാതിഥിയാകും. മികച്ച പ്രസന്റേഷനുകൾക്ക് അമേരിക്കൻ കെമിക്കൽ സൊസൈറ്റി, റോയൽ സൊസൈറ്റി ഒഫ് കെമിസ്ട്രി എന്നിവയുടെ സഹകരണത്തോടെ പുരസ്കാരങ്ങൾ സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |