
രണ്ടാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് പരീക്ഷയുടെയും രണ്ടാം സെമസ്റ്റർ എം.എ ബിസിനസ് ഇക്കണോമിക്സ് പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ സി.ആർ. സി.ബി.സി.എസ്.എസ്. ബിഎസ്സി കമ്പ്യൂട്ടർ സയൻസ് ജനുവരി പരീക്ഷകളുടെ പ്രാക്ടിക്കൽ 27 ന് നടത്തും. പരീക്ഷാകേന്ദ്രങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ.
കാര്യവട്ടം യൂണിവേഴ്സിറ്റികോളേജ് ഒഫ് എൻജിനിയറിംഗിലെ ഒന്നാം സെമസ്റ്റർ ബിടെക് ഫെബ്രുവരി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ വിഭാഗത്തിൽ ഹാജരാകണം.
ഏഴാം സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 25 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ വിഭാഗത്തിൽ ഹാജരാകണം.
എം.ജി സർവകലാശാല വൈവവോസി
ഒന്നാം സെമസ്റ്റർ എം.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2025 അഡ്മിഷൻ റഗുലർ, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) ജനുവരി 2026 പരീക്ഷയുടെ പ്രോജക്ട് /വൈവ വോസി പരീക്ഷകൾ മാർച്ച് 16 മുതൽ നടക്കും.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ടൂറിസം അഡ്മിനിസ്ട്രേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി (പുതിയ സ്കീം2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2024 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) ഡിസംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ 27 ന് നടക്കും.
ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്) ബി.എ മ്യൂസിക്ക് വോക്കൽ (പുതിയ സ്കീം2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) നവംബർ 2025 ന്റെ പ്രാക്ടിക്കൽ 24ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്) ബി.എ മ്യൂസിക്ക് വോക്കൽ (തോറ്റവർക്കായുള്ള സ്പെഷ്യൽ റീഅപ്പിയറൻസ് 2023
അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) ജനുവരി 2026 ന്റെ പ്രാക്ടിക്കൽ 24ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
ഓർമിക്കാൻ...
1. ജെ.ഇ.ഇ മെയിൻ പേപ്പർ 2 ഉത്തര സൂചിക:- ജെ.ഇ.ഇ മെയിൻ ജനുവരി സെഷൻ പേപ്പർ 2 ബി.ആർക്/ ബി.പ്ലാനിംഗ് ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: jeemain.nta.nic.in
2. ഇഗ്നോ പോസ്റ്റ് ബി.എസ്സി നഴ്സിംഗ് പ്രോഗ്രാം:- ഇഗ്നൊ നടത്തുന്ന പോസ്റ്റ് ബി.എസ്സി നഴ്സിംഗ് പ്രോഗ്രാമിന് മാർച്ച് 5 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: ignounursing.samarth.edu.in
ഡി.എൻ.ബി പ്രവേശനം
ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം 22ന് രാത്രി 12വരെ നീട്ടി. ഹെൽപ്പ് ലൈൻ- 04712525300
പി.ജി മെഡിക്കൽ ഓപ്ഷൻ നൽകാം
സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പി.ജി മെഡിക്കൽ കോഴ്സുകളിൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് 22ന് രാത്രി 12വരെ ഓപ്ഷൻ നൽകാം. ഹെൽപ്പ് ലൈൻ- 04712525300
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |